Makkathu Poothoru Song Lyrics - Mappila Pattukal
    Makkathu Poothoru Song Lyrics:- Makkathu Poothoru Song is the oldest Malayalam Mappila Song lyrics written by Bappu Velliparamba, music by Kozhikode Abubacker, and sung by Simya Hamdan, Hamdan Hamza.
    Song Credits
    Song : Makkath Poothoru
    Album : Makkah Manal
    Singers : Simya Hamdan & Hamdan Hamza
    Lyrics : Bappu Velipparamb
    Music : Kozhikode Aboobacker

    Makkathu Poothoru Song Lyrics in Malayalam

    മക്കത്ത്‌ പൂത്തൊരു ഈന്ത
    മരത്തിലെ ഓരിലയായെങ്കിൽ
    ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ
    മൺത്തരിയായെങ്കിൽ

    മുത്ത്‌ ബിലാലിന്റെ
    മുത്ത്‌ ബിലാലിന്റെ
    ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ
    മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ ഞാൻ
    അന്നു പിറന്നെങ്കിൽ
    ആ…ആ…. അന്നു പിറന്നെങ്കിൽ

    മക്കത്ത്‌ പൂത്തൊരു ഈന്ത മരത്തിലെ
    ഓരിലയായെങ്കിൽ
    ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ
    മൺത്തരിയായെങ്കിൽ.

    സത്യ മുഹമ്മദ്‌ ഉദിച്ചൊരു
    നാട്ടിലെ മുന്തിരിയായീലാ
    നിത്യ സലാമത്‌ ഒഴുകും
    പുരിയിലെ പൊൻക്കിളിയായീലാ.

    സത്യ മുഹമ്മദ്‌ ഉദിച്ചൊരു
    നാട്ടിലെ മുന്തിരിയായീലാ
    നിത്യ സലാമത്‌ ഒഴുകും
    പുരിയിലെ പൊൻക്കിളിയായീലാ.

    വീര ബധർ ഷുഹദാക്കളെ
    കയ്യിലെ വാൾമുനയായീലാ.
    ശൂരിദരായൊരു അലിയാർ തങ്ങളെ
    വീര്യവും കിട്ടീലാ.

    ആശിചു പോയീ ഞാൻ അർഹമുറാഹിമെ.
    ആശിചു പോയീ ഞാൻ അർഹമുറാഹിമെ.

    മക്കത്ത്‌ പൂത്തൊരു ഈന്ത മരത്തിലെ
    ഓരിലയായെങ്കിൽ.
    ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ
    മൺത്തരിയായെങ്കിൽ.

    പുണ്യ പൊരുളാം ഖുർഹാൻ
    കേട്ട ഹിറാ ഗുഹയായീലാ.
    പുളകപ്പൊലിവാം സംസമിൻ നാട്ടിലെ
    ഒട്ടകമായീലാ.

    പുണ്യ പൊരുളാം ഖുർഹാൻ
    കേട്ട ഹിറാ ഗുഹയായീലാ.
    പുളകപ്പൊലിവാം സംസമിൻ നാട്ടിലെ
    ഒട്ടകമായീലാ.

    അൻസാരി തങ്ങളെ ആശ്രിതനാവാൻ
    ഭാഗ്യവും കിട്ടീലാ.
    അഷ്രഫുൾ ഹൽക്കിന്റെ പൂമൊഴി
    കേൾക്കാൻ ഭാഗ്യവും കിട്ടീലാ.

    ആശിചു പോയീ ഞാൻ അർഹമു റാഹിമെ
    ആശിചു പോയീ ഞാൻ അർഹമു റാഹിമെ

    മക്കത്ത്‌ പൂത്തൊരു ഈന്ത
    മരത്തിലെ ഓരിലയായെങ്കിൽ
    ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ
    മൺത്തരിയായെങ്കിൽ.

    മുത്ത്‌ ബിലാലിന്റെ
    മുത്ത്‌ ബിലാലിന്റെ
    ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ
    മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ ഞാൻ
    അന്നു പിറന്നെങ്കിൽ
    ആ…ആ…. അന്നു പിറന്നെങ്കിൽ.

    മക്കത്ത്‌ പൂത്തൊരു ഈന്ത
    മരത്തിലെ ഓരിലയായെങ്കിൽ.
    ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ
    മൺത്തരിയായെങ്കിൽ.

    Watch / Listen Makkathu Poothoru Song in Malayalam

    Share.