Kantu Njan Kannane song is a Hindu devotional album Kantu Njan Kannane. Kandu Njan Kannane Lyrics were penned by S. Ramesan Nair, music composed by M.G. Sreekumar and sung by M.G. Sreekumar and K.S. Chithra

    Lyricist: S. Ramesan Nair
    Music: M.G. Sreekumar
    Singers: M.G. Sreekumar, K.S. Chithra
    Kandu Njan Kannane Lyrics M.g. Sreekumar, K.s. Chithra

    Kandu Njan Kannane Lyrics in Malayalam

    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
    ഗുരുവായൂരമ്പലനടയിൽ
    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
    ഗുരുവായൂരമ്പല നടയിൽ

    രാ‍ജീവ ലോചനൻ എന്റെ കണ്ണൻ
    അമ്പാടിപ്പൂ നിലാവെന്റെ കണ്ണൻ
    മണി മുരളികയൂതി എന്റെ മുന്നിൽ വന്നു നീ
    പുൽകി നിന്നു നീ

    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
    ഗുരുവായൂരമ്പലനടയിൽ

    മദന മനോഹര വിഗ്രഹനായി
    സ്വരവിവശൻ കണ്ണൻ
    മരുവീടുന്നു തവ ഹൃദയേശൻ
    മരതക മണി വർണ്ണൻ

    [Music]

    പീലി ചൂടിയോ വനമാല ചാർത്തിയോ
    ഗോപനന്ദനൻ മായ കാട്ടി നിന്നുവോ
    കൃഷ്ണ ഗാഥയായ് ഇന്നെന്റെ മാനസം
    നിന്റെ പാദരേണു ചൂടി ധന്യയായ് ഞാൻ
    യമുനാ തടത്തിലും വൃന്ദാവനത്തിലും
    രസ രാസലാസ്യമാടി വന്ന രാധയല്ലേ ഞാൻ
    പ്രിയ രാധയല്ലേ ഞാൻ

    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
    ഗുരുവായൂരമ്പല നടയിൽ

    രാ‍ജീവ ലോചനൻ എന്റെ കണ്ണൻ
    അമ്പാടിപ്പൂ നിലാവെന്റെ കണ്ണൻ
    മണി മുരളികയൂതി എന്റെ മുന്നിൽ വന്നു നീ
    പുൽകി നിന്നു നീ

    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
    ഗുരുവായൂരമ്പല നടയിൽ