Alivayi Nee song is the latest Malayalam Christian devotional song, Lyrics written and music composed by Dr. Dnald Mathew and sung by Singer Shweta Mohan.
Alivayi Nee Aathmavil Lyrics in Malayalam
അലിവായി നീ
ആത്മാവിൽ നിറയുന്നുവോ
വിമൂകമെൻ.. വിപഞ്ചിയിൽ
സ്വരരാഗമായ് നിറഞ്ഞുവോ
ഹൃദയം നിന്നെ അറിയുന്നു
എൻദൈവമേ…
അലിവായി നീ
ആത്മാവിൽ നിറയുന്നുവോ
വിമൂകമെൻ.. വിപഞ്ചിയിൽ
സ്വരരാഗമായ് നിറഞ്ഞുവോ
ഹൃദയം നിന്നെ അറിയുന്നു
എൻദൈവമേ…
അലിവായി നീ
ആത്മാവിൽ നിറയുന്നുവോ
[Music]
ഉള്ളിലേ വിങ്ങലാൽ
മിഴികളിലൊരു പുഴയൊഴുകിടുമീനേരം നിൻ
കൈകളാൽ … എന്നെ നീ
തഴുകീടണമെ…
ഉള്ളിലേ വിങ്ങലാൽ
മിഴികളിലൊരു പുഴയൊഴുകിടുമീനേരം നിൻ
കൈകളാൽ … എന്നെ നീ
തഴുകീടണമെ…
എൻദൈവമേ ഞാനിതാ
എൻപ്രാണനിൽ നീ തൊടൂ
ആശ്വാസമേ നീ വരൂ
ആത്മാവിനെ നീ തരൂ
ഹൃദയം നിന്നെ അറിയുന്നു
എൻ ദൈവമേ
അലിവായി നീ
ആത്മാവിൽ നിറയുന്നുവോ
[Music]
മൗനമെൻ നെടുവീർപ്പിലേ
ഹൃദയ വ്യഥകളറിയുന്നവനീശോനാഥൻ
ശൂന്യമെൻ ജീവനായ്
ഉയിരേകിയവൻ….
മൗനമെൻ നെടുവീർപ്പിലേ
ഹൃദയ വ്യഥകളറിയുന്നവനീശോനാഥൻ
ശൂന്യമെൻ ജീവനായ്
ഉയിരേകിയവൻ….
എൻവാക്കിലും നോക്കിലും
കരുണ്ണ്യമേ നീ നിറയൂ
എൻജീവിതം പൂർണ്ണമായ്
നിൻ കൈകളിൽ നൽകിടാം
ഹൃദയം നിന്നെ അറിയുന്നു
എൻദൈവമേ…
അലിവായി നീ
ആത്മാവിൽ നിറയുന്നുവോ
വിമൂകമെൻ.. വിപഞ്ചിയിൽ
സ്വരരാഗമായ് നിറഞ്ഞുവോ
ഹൃദയം നിന്നെ അറിയുന്നു
എൻദൈവമേ…
അലിവായി നീ
ആത്മാവിൽ നിറയുന്നുവോ.
~~~~~O~~~~~






