Kannondu Chollanu (കണ്ണോണ്ട് ചൊല്ലണു) song is a Popular Malayalam song from the movie Ennu Ninte Moideen Starring Prithviraj Sukumaran and Parvathy Thiruvothu. The Kannondu Chollanu song lyrics were written by Rafeeq Ahammed, music arranged by M Jayachandran, and sung by Singers Vijay Yesudas and Shreya Ghoshal.
Kannondu Chollanu Lyrics in Malayalam
കണ്ണോണ്ട് ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാരപ്പനം തത്ത കൂടെ
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ ഹോയ്
മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ മഴ വന്നു കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ
കണ്ണോണ്ട് ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്
പുന്നാര പനംതത്ത ദൂരെ
ആറ്റിറമ്പും പൂവരമ്പും
ആറ്റിറമ്പും പൂവരമ്പും
വീശും കാറ്റിൻ കാതിൽ
ഏതോ കാര്യം ചൊല്ലീ മെല്ലേ
ആർത്തു പെയ്തൂ ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്ന പോലെ
ആ മലയിലീമലയിലാടിമുകിലോടി വരുമീപ്പുഴയിൽ തേടുമൊരു കന്നിപ്പെണ്ണായ്
മഴനിലാവു പൊയ്കപോലെ
തിങ്കളേതോ തോണി പോലെ
കണ്ണോണ്ട് ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്
പുന്നാര പനംതത്ത ദൂരെ
ഓർത്തതെന്തേ കാത്തതെന്തേ
ഓർത്തതെന്തേ കാത്തതെന്തേ
അല്ലിപ്പൊൽത്താമരേ
നിന്റെ ചുണ്ടിൽ തേനൂറവേ
ആർക്കു വേണ്ടീ കാതോർത്തു നിന്നു
രാവുറങ്ങാതീറൻ നിലാവിൽ
ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം
ഒരേ കിനാവിൽ വീണ പോലെ
ഒഴുകിയെങ്ങോ പോണപോലെ
കണ്ണോണ്ട് ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്
പുന്നാര പനംതത്ത ദൂരെ ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാരപ്പനം തത്ത കൂടെ
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ ഹോയ്
മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ
Song Credits
Song – Kannondu Chollanu
Film – Ennu Ninte Moideen (2015)
Singers – Vijay Yesudas, Shreya Ghoshal
Music – M Jayachandran
Lyrics – Rafeeq Ahammed