Kannondu Chollanu Lyrics - Ennu Ninte Moideen (2015)Kannondu Chollanu (കണ്ണോണ്ട്​ ചൊല്ലണു) song is a Popular Malayalam song from the movie Ennu Ninte Moideen Starring Prithviraj Sukumaran and Parvathy Thiruvothu. The Kannondu Chollanu song lyrics were written by Rafeeq Ahammed, music arranged by M Jayachandran, and sung by Singers Vijay Yesudas and Shreya Ghoshal.

Kannondu Chollanu Lyrics in Malayalam

​​​​​​കണ്ണോണ്ട്​ ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്​
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാരപ്പനം തത്ത കൂടെ
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ ഹോയ്
​മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ മഴ വന്നു കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ

​​​​​​കണ്ണോണ്ട്​ ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്​
പുന്നാര പനംതത്ത ദൂരെ

ആറ്റിറമ്പും​ പൂവരമ്പും
ആറ്റിറമ്പും​ പൂവരമ്പും
വീശും കാറ്റിൻ കാതിൽ
ഏതോ കാര്യം ചൊല്ലീ മെല്ലേ
ആർത്തു പെയ്തൂ ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്ന പോലെ
ആ മലയിലീമലയിലാടിമുകിലോടി വരുമീപ്പുഴയിൽ തേടുമൊരു കന്നിപ്പെണ്ണായ്
മഴനിലാവു പൊയ്കപോലെ
തിങ്കളേതോ തോണി പോലെ

​​​​​​കണ്ണോണ്ട്​ ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്​
പുന്നാര പനംതത്ത ദൂരെ

ഓർത്തതെന്തേ കാത്തതെന്തേ
ഓർത്തതെന്തേ കാത്തതെന്തേ
അല്ലിപ്പൊൽത്താമരേ
നിന്റെ ചുണ്ടിൽ തേനൂറവേ
ആർക്കു വേണ്ടീ കാതോർത്തു നിന്നു
രാവുറങ്ങാതീറൻ നിലാവിൽ
ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം
ഒരേ കിനാവിൽ വീണ പോലെ
ഒഴുകിയെങ്ങോ പോണപോലെ

​​​​​​കണ്ണോണ്ട്​ ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്​
പുന്നാര പനംതത്ത ദൂരെ ദൂരെ

ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാരപ്പനം തത്ത കൂടെ
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ ഹോയ്
​മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ

Song Credits

Song – Kannondu Chollanu
Film – Ennu Ninte Moideen (2015)
Singers – Vijay Yesudas, Shreya Ghoshal
Music – M Jayachandran
Lyrics – Rafeeq Ahammed

Share.