Song Credits:
Music : Fr. Justin Kaliyanil CMI
Lyrics: Jaison Antony
Orchestration & Mixing : Kenaz John
Nakshathram Minnuna Ravil
നക്ഷത്രം മിന്നുന്ന രാവിൽ
ദൈവത്തിൻ പുത്രന്‍ പിറന്നു
മറിയത്തിൻ പൊൻമകനായി
കാലിത്തൊഴുത്തിൽ മയങ്ങി
(താരകങ്ങളേ മിഴി ചിമ്മി നോക്കുവിൻ
വാന വൃന്ദമേ സ്തുതി പാടി വാഴ്ത്തുവിൻ
സ്വര്‍ഗം ഭൂവിൽ വന്നു വാഴും
നേരം ഞങ്ങൾ പാടാം മോദാൽ
ക്രിസ്മസിൻ സന്ദേശങ്ങൾ
ലോകത്തിൻ പാപങ്ങൾ മായ്ക്കും
ദൈവത്തിൻ കുഞ്ഞാടിന്നായി
പാടിടാം ഹല്ലേലൂയ്യാ)
കാലികൾ നടുവിലായി പുൽമെത്ത ഒരുങ്ങി
രാജാധിരാജനെ അവർ വണങ്ങി
രാജാക്കന്മാരും ആട്ടിടയൻമാരും ഉണ്ണി തൻ ചാരെ അണഞ്ഞിതാ
മാലാഖമാര്‍ പാടി ആനന്ദ കീര്‍ത്തനം
ശാന്തി സമാധാനം ഭൂമിയില്‍
മഞ്ഞ് പെയ്യും രാത്രിയിൽ ബെദ്ലഹേം വീധിയിൽ രക്ഷ തൻ മാർഗ്ഗങ്ങൾ തെളിഞ്ഞിതാ
(താരകങ്ങളേ മിഴി ചിമ്മി നോക്കുവിൻ
വാന വൃന്ദമേ സ്തുതി പാടി വാഴ്ത്തുവിൻ
സ്വര്‍ഗം ഭൂവിൽ വന്നു വാഴും
നേരം ഞങ്ങൾ പാടാം മോദാൽ
ക്രിസ്മസിൻ സന്ദേശങ്ങൾ
ലോകത്തിൻ പാപങ്ങൾ മായ്ക്കും
ദൈവത്തിൻ കുഞ്ഞാടിന്നായി
പാടിടാം ഹല്ലേലൂയ്യാ)
ഹൃദയം നിറയെ പുൽക്കൂടൊരുക്കി
ലോകൈക നാഥനെ സ്വീകരിക്കാം
ഭൂമിയിൽ ശാന്തിയും സ്നേഹവും പകരാം
ജീവിതം ഒന്നായി നയിച്ചിടാം
കണ്ണുനീർ മായ്ക്കുന്ന കാരുണ്യമേകിടാം
രക്ഷ തൻ മാർഗ്ഗേ നടന്നിടാം
പാതിരാവിൽ ജാതനായ ഉണ്ണിയെ കണ്ടിടാൻ
സ്നേഹിതരായി പള്ളിയിൽ പോയിടാം
(താരകങ്ങളേ മിഴി ചിമ്മി നോക്കുവിൻ
വാന വൃന്ദമേ സ്തുതി പാടി വാഴ്ത്തുവിൻ
സ്വര്‍ഗം ഭൂവിൽ വന്നു വാഴും
നേരം ഞങ്ങൾ പാടാം മോദാൽ
ക്രിസ്മസിൻ സന്ദേശങ്ങൾ
ലോകത്തിൻ പാപങ്ങൾ മായ്ക്കും
ദൈവത്തിൻ കുഞ്ഞാടിന്നായി
പാടിടാം ഹല്ലേലൂയ്യാ)
https://www.youtube.com/watch?v=moxekI_se1c





