Old Malayalam Songs Lyrics -Top 10+Evergreen song Lyrics

Old Malayalam Songs Lyrics Collection – Here are the top 10+ popular Evergreen Malayalam song lyrics between 1980-90.

Best Old Malayalam Songs Lyrics

Ponnambal puzhayirambil lyrics in Malayalam

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ

കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ?

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ

എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ?

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ


Karutha Penne Lyrics in Malayalam

കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഉം… ഉം…. ഉം…. ഉം….

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ

തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ

ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ

തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ

താടയിൽ കൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നുനീ പോരുന്നുണ്ടോ

കൂടെയുറങ്ങാൻ കൊതിയാകുന്നു
നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ


Kannadi Koodum Kootti Lyrics

[Female:]
കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ

മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ
നാണം കൊള്ളും മനസല്ലേ

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ

പൂവിൽ ഈ പുല്ലാങ്കുഴലിൽ പെണ്ണെ നീ മൂളിയുണർത്തും
പാട്ടിൻ‌റെ പല്ലവിയെൻ‌റെ കാതിലോതുമോ

മെല്ലെ ഈ ചില്ലു നിലാവിൽ മുല്ലെ നിൻ മുത്തു പൊഴിക്കും
കിന്നാര കാറ്റു കവിൾ പൂ നുള്ളി നോക്കിയോ

ആരും കാണാതെന്നുള്ളിൽ ഓരോ മോഹം പൂക്കുമ്പോൾ
ഈണത്തിൽ പാടീ പൂങ്കുയിൽ [Female:] ആ…ആ‍..ആ…..
കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ

കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ

മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പുത്തുവിരിഞ്ഞാൽ
കാണും ഞാൻ എൻ‌റെ കിനാവിൽ നിൻ‌റെ പുമുഖം

എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂം പട്ടു പുതക്കും
പുന്നാരം തൂമണി മുത്തെ നീ വരും നാൾ

പൂക്കും രാവോ പൊൻ പൂവോ തുവൽ വീശും വെൺ പ്രാവോ
നെഞ്ചോരം നേരും ഭാവുകം
ആ ആ ആ

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ

മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ
നാണം കൊള്ളും മനസല്ലേ.


Anthiponvettam Lyrics in Malayalam

Film: Vandanam
Song :Anthiponvettam
Singer : MG Sreekumar
Music Director : Ouseppachan
Lyrics : Shibu Chakravarthy
Director : Priyadarshan
അന്തി പൊൻ‌ വെട്ടം മെല്ലെത്താഴുമ്പോൾ
അന്തി പൊൻ‌ വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യ ചെപ്പ്
വിണ്ണിൻ മാണിക്ക്യ ചെപ്പ്

താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ

അന്തി പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ
അന്തി പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യ ചെപ്പ്
വിണ്ണിൻ മാണിക്ക്യ ചെപ്പ്

തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നംബര നടയിൽ
തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നംബര നടയിൽ

തൊഴുതുവലം വച്ച് തുളസിക്കതിർവച്ച്
കളഭമണിയുന്നു പൂനിലാവ്

താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ

അന്തി പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ
അന്തി പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യ ചെപ്പ്
വിണ്ണിൻ മാണിക്ക്യ ചെപ്പ്

തളിരിട്ട മോഹങ്ങൾ ആവണപ്പലകയിൽ
വിരുന്നുണ്ണാൻ വന്നിരുന്നു.. (2) ആ ആ …
കരളിലെ സ്വപ്നത്തിന്‍ ചെറുമൺകുടില്‍ തീർത്ത്
കരിമിഴിയാളെ ഞാൻ കൊണ്ടു പോകാം
കരിമിഴിയാളെ ഞാൻ കൊണ്ടു പോകാം
അന്തി പൊൻ‌ വെട്ടം മെല്ലെത്താഴുമ്പോൾ..
അന്തി പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യ ചെപ്പ്
വിണ്ണിൻ മാണിക്ക്യ ചെപ്പ്

താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ…
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ..
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ…
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ..


Keranirakaladum Lyrics in Malayalam

കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം

കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്

നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം

കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ

കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ്
പെണ്ണിവൾ കള മാറ്റും കളമൊഴിയായ്

കൊറ്റികൾ പകൽ നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരൾ പോലെ
മണ്ണിനും ഇവൾ പോലെ മനം തുടിക്കും
പാടാം….. കുട്ടനാടിന്നീണം

കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം

പൊന്നാര്യൻ കതിരിടും സ്വർണ്ണ മണീ നിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയായ്
നെല്ലറ നിറയേണം മനസ്സുപോലെ

ഉത്സവ തുടി താള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തകിലാട്ടം
പാടാം…. കുട്ടനാടിന്നീണം

കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്

നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം

കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ


Pramadavanam Veendum Lyrics in Malayalam

ആ …… ആ …… ആ …..ആ…..
[Music]

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
ശുഭസായഹ്നം പോലെ

തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
[Music]

ഏതേതോ കഥയിൽ സരയുവിലൊരു ചുടു
മിഴിനീർ കണമാം ഞാൻ
ഏതേതോ കഥയിൽ സരയുവിലൊരു ചുടു
മിഴിനീർ കണമാം ഞാൻ

കവിയുടെ ഗാന രസാമൃതലഹരിയിലൊരു
നവ കനക കിരീടമിതണിയുമ്പോൾ….
ഇന്നിതാ….

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
[Music]

ഏതേതോ കഥയിൽ
യമുനയിലൊരു വനമലരായൊഴുകിയ ഞാൻ
ഏതേതോ കഥയിൽ
യമുനയിലൊരു വനമലരായൊഴുകിയ ഞാൻ

യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ സംക്രമഗീതയുണർത്തുമ്പോൾ….
ഇന്നിതാ….

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
ശുഭസായഹ്നം പോലെ

തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി.


Mazhathullikal Pozhinjeedumee Lyrics in Malayalam

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ
[Music]

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ
[Music]

കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ്

നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നി നിൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ.


Snehathin Poonchola Lyrics in Malayalam

സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
നാമെത്തും നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം പൂക്കാലം

പൂജപ്പൂ നീ
പൂജിപ്പൂ ഞാൻ
പനിനീരും തേനും കണ്ണീരായ് താനേ

സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
നാമെത്തും നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം പൂക്കാലം
[Music]

വെള്ളിനിലാ നാട്ടിലെ
പൗർണ്ണമിതൻ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ

പാൽക്കടലിൻ മങ്കതൻ
പ്രാണസുധാ ഗംഗ തൻ
മന്ത്രജലം വീഴ്ത്തിയെൻ
കണ്ണനെ നീ ഇങ്ങുതാ

മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ
ആലംബം നീയേ
ആധാരം നീയേ

സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
നാമെത്തും നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം പൂക്കാലം
പനിനീരും തേനും കണ്ണീരായ് താനേ
[Music]

ഏതമൃതും തോൽക്കുമീ
തേനിനേ നീ തന്നു പോയ്
ഓർമ്മകൾ തൻ പൊയ്കയിൽ
മഞ്ഞു തുള്ളിയായ്

എന്നുയിരിൻ രാഗവും
താളവുമായ് എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം
പൊന്നുപോലെ കാത്തിടാം
പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
വീഴല്ലേ തേനേ
വാടല്ലേ പൂവേ

സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
നാമെത്തും നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം പൂക്കാലം

പൂജപ്പൂ നീ
പൂജിപ്പൂ ഞാൻ
പനിനീരും തേനും കണ്ണീരായ് താനേ
പനിനീരും തേനും കണ്ണീരായ് താനേ


Panineerumayi Puzhakal Lyrics

പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലിൽ ശലഭ വീണകൾ
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ

(പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ)

തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളുർ നിലാവ്
ചിന്തും വസന്ത രാവേ‍

തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളുർ നിലാവ്
ചിന്തും വസന്ത രാവേ‍

ഞങ്ങൾ മയങ്ങും മലർ മഞ്ചൽ‌ വിരിപ്പിലിളം
മഞ്ഞിൻ തണുപ്പു നൽകൂ

ഞങ്ങൾ മയങ്ങും മലർ മഞ്ചൽ‌ വിരിപ്പിലിളം
മഞ്ഞിൻ തണുപ്പു നൽകൂ

അന്തിച്ചെപ്പിൽ നിന്നും സിന്ദൂരം ചുണ്ടിൽ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങൾ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതൾ മിഴിയുടെ
ലഹരിയിലിനിയലിയാം…..

(പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ)

എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെൺചന്ദന സുഗന്ധി
എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെൺചന്ദന സുഗന്ധി

എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എൻ സ്വന്തമാക്കി
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എൻ സ്വന്തമാക്കി

ജന്മക്കൂടിന്നുള്ളിൽ രാപാർക്കാൻ ചേക്കേറുമ്പോൾ
ജോഡി ചോലത്തത്ത കുഞ്ഞുങ്ങൾ ഞാനും നീയും
കിളിത്തൂവൽ കുരുന്നുകൾ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം

(പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ)

മിഴിയാമ്പലിൽ ശലഭവീണകൾ
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ

(പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ)


Karimizhi Kuruviye Lyrics in Malayalam

കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

ആന ചന്തം പൊന്നാമ്പൽ ചമയം
നിൻ നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണ ചിന്തും കേട്ടീലാ

കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ

നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ… മിണ്ടീലാ… മിണ്ടീലാ..
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ

ഈറൻ മാറും എൻ മാറിൽ മിന്നും
ഈ മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും
ഈയെണ്ണത്തിരിയായ് മിന്നീലാ

മുടി ചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈകൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ നീ