Sarigama Ragam Lyrics in Malayalam- Eranholi Moosa

Sarigama Ragam Lyrics in Malayalam- Eranholi Moosa
Sarigama Ragam Lyrics is an old Mappila pattu song by Eranholi Moosa.

Sarigama Ragam Lyrics in Malayalam

സരിഗമ രാഗം രാക്കിളികൾ പാടുന്നു മൊഞ്ചത്തീ
ആശകൾ ഖൽബിൽ ആഴികളായ്‌ തിര തല്ലും രാവിന്ന്
മഞ്ഞിൽ കുളിക്കും
പൗർണ്ണമിയോ നിൻ മേനി പൂമോളെ
കൈ കൊട്ടിപ്പാടി വന്നണയുന്നു നിന്റെ പൂമാരൻ

സരിഗമ രാഗം രാക്കിളികൾ പാടുന്നു മൊഞ്ചത്തീ
ആശകൾ ഖൽബിൽ ആഴികളായ്‌ തിര തല്ലും രാവിന്ന്

മധുവിധുവിൻ മലർ വള്ളിക്കുടിലിൽ
പുതുമകളായിരം പൂത്തിടുമിന്ന്
ലജ്ജ നടിച്ചു കുണുങ്ങിടുമിന്ന്

മധുവിധുവിൻ മലർ വള്ളിക്കുടിലിൽ
പുതുമകളായിരം പൂത്തിടുമിന്ന്
ലജ്ജ നടിച്ചു കുണുങ്ങിടുമിന്ന്

മദന വികാരം പൂത്തുലയും പുതുരാവ് വന്നല്ലോ
പകൽ കിനാവുകൾ പൂവണിയാൻ
ഒരുങ്ങുന്ന കല്ല്യാണം

മാരനോടൊത്ത് മണിയറയിൽ
മധു മോന്തും പുതു രാവ്
ആശംസ നേരാൻ വന്നണയും
കളിത്തോഴൻ നിനക്കിന്ന്

തോഴികളാടിപ്പാടി രസിക്കും
മണവാട്ടിയായ് നീ മുന്നിലിരിക്കും
മങ്കമാർ ഇക്കിളിയാൽ കളിയാക്കും

തോഴികളാടിപ്പാടി രസിക്കും
മണവാട്ടിയായ് നീ മുന്നിലിരിക്കും
മങ്കമാർ ഇക്കിളിയാൽ കളിയാക്കും

നീലക്കരിമ്പിൻ ചേലൊഴുകും സുമറാണി സുര നാരി
ഫാലുദ വെച്ച് പാലടയും ഒരുക്കൂ നീ കണവന്ന്
വാടികൾ തോറും തേൻ നുകരും
മധു മാസം വന്നല്ലോ
ജീവിത സൗഖ്യം നല്കിടട്ടെ
അഹദായോൻ ഇനിയെന്നും

സരിഗമ രാഗം രാക്കിളികൾ പാടുന്നു മൊഞ്ചത്തീ
ആശകൾ ഖൽബിൽ ആഴികളായ്‌ തിര തല്ലും രാവിന്ന്

മഞ്ഞിൽ കുളിക്കും
പൗർണ്ണമിയോ നിൻ മേനി പൂമോളെ
കൈകൊട്ടിപ്പാടി വന്നണയുന്നു നിന്റെ പൂമാരൻ

Watch Sarigama Ragam Rakkilikal Song