Sreeraagamo Thedunnu song lyrics from the Malayalam film Pavithram starring Mohanlal, Shobana, Innocent, and Thilakan. Sreeraagamo lyrics were penned by ONV Kurup, music composed by Sharreth, and the song was sung by KJ Yesudas.
Sreeragamo Lyrics in Malayalam
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്…
(ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ)
ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപമഗരി
ഗമപധ സരിഗമപ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല
പ്ലാവിലപ്പൊൻ തളികയിൽ
പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം…
(ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ)
കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർ മുത്തുകോർക്കാൻ പോകാം
ആന കേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം…
(ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ)
Written by : ONV Kurup
Sreeraagamo Thedunnu song lyrics in English
Sree Ragamo Thedunnu Nee Ee Veenathan Ponthanthiyil
Snehaardramam Etho Padham Thedunnu Nam Ee Nammalil
Nin Mounamo Poomaanamay Nin Ragamo Bhoopalamay
En Munnil Nee Pularkanyayay
(Sree Ragamo Thedunnu Nee Ee Veenathan Ponthanthiyil)
Plavila Ponthalikayil
Palppayasa Chorunnuvaan
Pinneyum Poompaithalayi
Kothi thulli Nilkuvathenthino
Chenkadalikoombil
Cheru Thumbiyayi Thenunnuvan
Kattinodu Kenji Oru Nattu Maankani Veezhthuvan
Iniyumee Thodikalil Kaliyaadan Moham
(Sree Ragamo Thedunnu Nee Ee Veenathan Ponthanthiyil)
Kovilil Pularvelayil Jayadeva Geethalaapanam
Kevalaanandaamritha Thirayaazhiyil Neeradi Naam
Puthilanji Chottil Malar Muthu Korkkan Pokam
Ana Kera Mettil Ini Ayira Thiri Kolutham
Iniyumee Kadhakalil Ilavelkkan Moham
(Sree Raagamo Thedunnu Nee Ee Veenathan Ponthanthiyil)





