Vadakkumnathanu Suprabhatham Paadum is a Hindu devotional song from the album Pushpanjali. This Malayalam Malayalam Siva Bhakthi ganam Vadakkumnathanu Suprabhatham lyrics penned by S Ramesan Nair, music given by
    P K Kesavan Namboothiri and sung by P Jayachandran

    Vadakkumnathanu Suprabhatham Lyrics Pushpanjali

    Vadakkumnathanu Suprabhatham Lyrics in Malayalam

    വടക്കും നാഥനു സുപ്രഭാതം പാടും
    വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍
    നെയ്യിലൊളിക്കും പരം പൊരുളേ
    നേരിനു നേരാം പരം പൊരുളേ
    പരവശരാം ഈ ഏഴകള്‍ക്കു തരുമോ
    ശിവരാത്രി കല്‍ക്കണ്ടം?

    വടക്കും നാഥനു സുപ്രഭാതം പാടും
    വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍
    നെയ്യിലൊളിക്കും പരം പൊരുളേ
    നേരിനു നേരാം പരം പൊരുളേ
    പരവശരാം ഈ ഏഴകള്‍ക്കു തരുമോ
    ശിവരാത്രി കല്‍ക്കണ്ടം?

    വടക്കും നാഥനു സുപ്രഭാതം പാടും
    വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍

    [Music]

    അമ്പിളിക്കലചൂടും തമ്പുരാനേ നിന്റെ
    അഗ്നി താണ്ഡവത്തിലൂടെ
    അമ്പിളിക്കലചൂടും തമ്പുരാനേ നിന്റെ
    അഗ്നി താണ്ഡവത്തിലൂടെ

    നയിക്കൂ നയിക്കൂ…..
    നയിക്കൂ നയിക്കൂ ഞങ്ങളെ കൈലാസ
    നവരത്ന മണ്ഡപത്തില്‍
    മറുപിറവിയറ്റ പുണ്യത്തില്‍

    വടക്കും നാഥനു സുപ്രഭാതം പാടും
    വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍

    [Music]

    കാമവും ക്രോധവും ഭസ്മമാക്കും നിന്റെ
    മൂന്നാം തൃക്കണ്ണിലൂടെ
    കാമവും ക്രോധവും ഭസ്മമാക്കും നിന്റെ
    മൂന്നാം തൃക്കണ്ണിലൂടെ

    കൊളുത്തൂ കൊളുത്തൂ…
    കൊളുത്തൂ കൊളുത്തൂ ഞങ്ങളിലാത്മീയ
    നറുവെളിച്ച പൊന്‍ തിരികള്‍
    കടും തുടിയുതിര്‍ക്കും അക്ഷരങ്ങള്‍

    വടക്കും നാഥനു സുപ്രഭാതം പാടും
    വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍
    നെയ്യിലൊളിക്കും പരം പൊരുളേ
    നേരിനു നേരാം പരം പൊരുളേ
    പരവശരാം ഈ ഏഴകള്‍ക്കു തരുമോ
    ശിവരാത്രി കല്‍ക്കണ്ടം
    ശിവരാത്രി കല്‍ക്കണ്ടം
    ശിവരാത്രി കല്‍ക്കണ്ടം

    Share.