Iniyonnu Thirike Nadakkanam Lyrics is a Malayalam Kavitha, sung by Abhilash Naranganam, lyrics penned by Salil Valiparambil, and music composed by Abhilash Naranganam.
Iniyonnu Thirike Nadakkanam Lyrics (Kavitha)
ഇനിയൊന്നു തിരികെ നടക്കണം,
വന്നവഴി ഓർത്തോർത്ത് പോകണം
മുള്ളു പതിച്ചൊരാ, വേവിന്റെ ചൂടുള്ള
പെരുവഴിയിലൂടെ തിരിക്കണം
ഇനിയൊന്നു തിരികെ… നടക്കണം.
കണ്ടതെല്ലാമൊന്ന് കാണണം
കണ്ടതിൻ വാസ്തവമെന്തെന്നറിയണം
ആരാണ് നേരെന്നറിയണം
നേരിന്റെ വിലയറിഞ്ഞൊരുവാക്കുരയ്ക്കണം
പാൽപ്പുഞ്ചിരിപ്പിച്ചവച്ചൂവളർന്നോരാ
ബാല്യത്തിലൂടെ നടക്കണം
നന്മതൻ വിത്തുകൾ പാകീമുളപ്പിച്ച
തൊടികളിലൂടെനടക്കണം
സായന്തനങ്ങളിൽ ആലിൻചുവട്ടിലാ
തണവുള്ള കാറ്റേറ്റിരിക്കണം
വയലേല കതിർചൂടിയാടും വരമ്പിലൂ
ടിളവെയിലേറ്റു നടക്കണം
പശിയടങ്ങാതേ കരയുന്നൊരുണ്ണിക്ക്
ഇലയിലോരോണം വിളമ്പണം
വളരുവാനവസരമില്ലാത്തൊരുണ്ണിക്ക്
അറിവിൻ വെളിച്ചം തെളിക്കണം
പൊരുതും സഖാവിൻ്റെ സിരയിൽ
ജ്വലിക്കും തീപ്പന്തമായിച്ചുവക്കണം
പുന്നാരമക്കൾ തെരുവിലുപേക്ഷിച്ച
നെടുവീർപ്പുകൾക്കു കാതോർക്കണം
കയ്പുനീരിറ്റിച്ച ഗുരുവിന്റെ വാക്കുകൾ
മധുരമായ് മാറിയെന്നറിയിക്കണം
തോൽപ്പിച്ചു വാശി പകർന്നോരാ മിത്രത്തെ
കണ്ടൊന്നു നന്ദീയറിയിക്കണം
നോവുമ്പഴും പുഞ്ചിരിക്കും മുഖങ്ങളെ
വേറിട്ടു തന്നേയറിയണം
നീറും മുറിവിലേയുപ്പാകണം
മുറിപ്പാടുകൾ മായ്ക്കും മരുന്നാകണം
ഇനിയൊന്നു തിരികെ… നടക്കണം
വന്നവഴി ഓർത്തോർത്ത് പോകണം
FAQ
Who sang “Iniyonnu Thirike Nadakkanam”?
The kavitha is sung by Abhilash Naranganam.
Who wrote the lyrics of “Iniyonnu Thirike Nadakkanam”?
The lyrics were written by Salil Valiparambil.
Who composed the music for “Iniyonnu Thirike Nadakkanam”?
The music for the Malayalam Kavitha was composed by Abhilash Naranganam.