Palnila Punchiri lyrics (പാല്‍നിലാ പുഞ്ചിരി) from Malayalam Mappila pattukal Album Midad. Popular Mappila pattu Palnila Punchiri sung by K G Markose, Rehna and music composed by K A Latheef. Palnila Punchiri song lyrics were written by O M Karuvarakund.

Palnila Punchiri Lyrics Midad Rahna

Palnila Punchiri Lyrics in Malayalam

പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

പോരിശയേറിടും ത്വാഹതൻ കണ്മണി
പൂരിത നൂറ് പൂങ്കരൾ ഫാത്തിമ
പാരിലെ നാരിമാർ ആകെയിൽ മാതൃക
പാരിലെ നാരിമാർ ആകെയിൽ മാതൃക
പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ

പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ
ധീരതയാലെ ശോഭിതം ഫാത്തിമ
ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ
ദാനമായ് ജീവിതം നൽകിയ ഫാത്തിമ
ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ

പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

മാങ്കുഴൽ നേരിൻ ചേരിയീ ഫാത്തിമാ
മാനസം ഖൈറിൽ തീർത്തൊരാൾ ഫാത്തിമ
മാതൃക മങ്കയായ് വാണതും ഫാത്തിമ
മുത്തൊലി തങ്ങളെ പിരിശമീ ഫാത്തിമ
മുസ്തഫ നൂറിൻ ഇഷ്ടമീ ഫാത്തിമാ

പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

തിങ്കളായ് ലങ്കും മങ്കയായ് ഫാത്തിമാ
തിന്മകൾ പാടെ നീക്കിയ ഫാത്തിമ
അംഗന സംഗമിൽ റാണിയാൾ ഫാത്തിമ
ആഖിറം നാളിലും മാനിതം ഫാത്തിമ
ഓർമയിൽ എന്നും മിന്നിടും ഫാത്തിമാ

പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ
പോരിശയേറിടും ത്വാഹതൻ കണ്മണി
പൂരിത നൂറ് പൂങ്കരൾ ഫാത്തിമ
പാരിലെ നാരിമാർ ആകെയിൽ മാതൃക
പാരിലെ നാരിമാർ ആകെയിൽ മാതൃക
പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ

പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ.

പാല്‍നിലാ പുഞ്ചിരി Song Video

Share.