Ennum Varum Vazhi Vakkil Lyrics is a Malayalam folk Song (Naadan Pattu) sung by Sajeesh Nisari. Ennum Varum Vazhi Vakkil song lyrics were penned by Anu and the music was composed by Sajeesh Nisari.
    Song Credits
    Song : Ennum varum vazhi vakkil
    Language: Malayalam
    Music by: Sajeesh Nisari
    Singer : Sajeesh Nisari
    Lyrics by: Ani
    Starring: Sreedevi Unnikrishnan & Vineeth Ramachandran
    Directed by : Niran Ghosh
    Produced by : Mukesh Anusree

    Ennum varum vazhi vakkil lyrics in Malayalam

    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നു മിണ്ടാൻ
    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നു മിണ്ടാൻ

    പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം
    കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ

    ചേലിൽ നുണക്കുഴിയൊന്ന് നല്ല പൂപോലന്ന് വിരിഞ്ഞ്
    നാണിച്ച് കണ്ണോന്നടച്ച് കാട്ടുമൈനയെൻ കൂട്ടിലൊളിച്ച്
    കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ
    കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ
    പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം
    കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ

    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ
    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ

    ദൂരത്ത് നിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ചിടിപ്പിന്ന്
    ചാരത്ത് നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ സുഗന്ധം
    പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്
    പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്

    പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം
    കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ
    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നു മിണ്ടാൻ
    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നു മിണ്ടാൻ

    ആടുകൾ മേച്ചു നടന്നു നിൻറെ പൂമടിത്തട്ടിൽ കിടന്നു
    പുല്ലാങ്കുഴൽ പാട്ടുയർന്നു നിൻറെ കൈവളത്താളമുതിർത്തു
    അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി
    അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി

    പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം
    കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ

    ചാഞ്ചാടും പൂമയിലല്ലേ കൂട്ടുകൂടുവാൻ നീ വരുകില്ലേ
    ചാരത്ത് നീവരുകില്ലേ നിൻ പൂമുഖം വാടല്ലേ പൊന്നേ
    തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ
    തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ

    പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം
    കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ

    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ
    എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ

    Watch Ennum Varum Vazhi Vakkil Song Video

    Share.