Koodilla Kuyilamme Lyrics: Malayalam song Koodilla Kuyilamme song from Geethanjali (2013) starring Mohanlal, Nishan, Keerthy Suresh. Koodilla Kuyilamme song is sung by M G Sreekumar, Shweta Mohan, music composed by Vidyasagar and lyrics are penned by O N V Kurup.
Song Credits
Song: Koodilla Kuyilamme
Movie: Geethanjali (2013)
Singer(s): M. G. Sreekumar, Shweta Mohan
Music: Vidyasagar
Lyricist(s): O N V Kurup
Music Label: Eastcoast Audios

കൂടില്ലാക്കുയിലമ്മേ
നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ
പാടും നിൻ തോഴനോ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
കൂടില്ലാക്കുയിലമ്മേ
നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ
പാടും നിൻ തോഴനോ
[Music]
ഒഹോ ഹോ ഹോ ഒഹോ ഹോ ഹോ
ഒഹോ ഹോ ഹോ ഒഹോ ഹോ ഹോ
തെയ് തെയ് താളം തുള്ളി അരയന്നപ്പിടയെപ്പോലെ
പൊന്നോടം തീരത്തണഞ്ഞൂ
തയ് തയ് ഓളം തല്ലി കല്ലോലച്ചേലിൽ നീന്തി
ആലോലം തീരത്തണഞ്ഞൂ
ഇരുവധു പകരതിൽ വരികയായി നമ്രയായി
നവവധു അടിമുടി ഒരു മലർ വള്ളിപോൽ
ഇരുവരുമലസത വിലസിതം
വരികയായിരുമലർക്കുരുവികളായി
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ…
കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ
[Music]
ഝിൽ ഝിൽ തുള്ളിത്തുള്ളി
വിറവാലൻ അണ്ണാർക്കണ്ണാ
തേടുന്നതേറെ കൊതിയോ
ച്ചൊൽ ച്ചൊൽ അണ്ണാർക്കണ്ണാ
വിറവാലാ വാഴക്കൂമ്പിൻ
തേനുണ്ണാനേറെ കൊതിയോ
തുടുമലർ ചൊടികളിൽ നുകരുമാ മാധുരി
വെറുതെ നിൻ നിനവിലോ
കനവിലോ വന്നുപോയി
പ്രണയമൊരരുവിയായി ഒഴുകുന്നു
കടലിലേക്കിതുവെറും കവിതയാണോ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
കൂടില്ലാക്കുയിലമ്മേ
നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ
പാടും നിൻ തോഴനോ






