Malayalam Japamala (മലയാളം ജപമാല)

പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല(Japamala in Malayalam) Christian Japamala prayer in Malayalam.

Malayalam Japamala

Malayalam Japamala (പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല)

പ്രാരംഭ പ്രാർത്ഥന

അളവില്ലാത്ത സകല നന്മ രൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമപ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാലയർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

(സർവ്വശക്തനായ പിതാവും……)


പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറി യമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. (1. നന്മ.)


പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. (1. നന്മ.)


പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധി ക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. (1. നന്മ.  1. ത്രിത്വ .)

(കൊന്തയുടെ ഓരോ ദശകവും കഴിഞ്ഞ് ചൊല്ലുന്ന ഫാത്തിമാ സുകൃതജപം)

ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യ മുള്ളവരേയും സ്വർഗത്തിലേക്ക് ആനയിക്കണമേ. പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ (തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു)

1). പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗള വാർത്ത ഗ്രബിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


2). പരിശുദ്ധ ദൈവമാതാവ്, ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നു മാസത്തോളം അവൾക്കു ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


3). പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാൻ കാലമായപ്പോൾ ബെ ഹം നഗരിയിൽ പാതിരായ്ക്കു പ്രസ വിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


4). പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ച് ശെമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏല്പിച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


5). പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യ കുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ (വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)

1). നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വച്ച് സ്നാപക യോഹന്നാന്റെ കരങ്ങളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവിടത്തെമേൽ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


2). നമ്മുടെ കർത്താവീശോമിശിഹാ കാനായിൽ വച്ച് വിവാഹവിരുന്നിന്റെ അവസരത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


3). നമ്മുടെ കർത്താവീശോമിശിഹാ ജോർദാനിലെ മാമോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവ രാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


4). നമ്മുടെ കർത്താവീശോമിശിഹാ താബോർ മലമുകളിൽ വച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാന്തരപ്പെട്ട് തന്റെ സ്വർഗീയ മഹത്ത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


5). നമ്മുടെ കർത്താവീശോമിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ പുതിയ കല്പന നല്കുകയും ചെയ്ത ശേഷം അവിടത്തെ സ്നേഹത്തിന്റെ ശാശ്വത സ്മാരകമായ വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)

ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ (ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)

1). നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ ചോര വിയർത്തു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


2). നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ചു ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


3). നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


4). നമ്മുടെ കർത്താവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക് അധികം അപമാനവും വ്യാകു ലവുമുണ്ടാകുവാൻ വേണ്ടി അവിടത്തെ തിരുത്തോളിൻമേൽ ഭാരമുള്ള കുരിശു മരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


5). നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിൻ മേൽ തറയ്ക്കപ്പെട്ടു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)

മഹിമയുടെ ദിവ്യരഹസ്യങ്ങൾ (ബുധൻ, ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)

1). നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നള്ളി എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


2). നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടു കൊണ്ടു നില്ക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


3). നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


4). നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നെള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽനിന്ന് മാലാഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)


5). പരിശുദ്ധ ദൈവമാതാവ്, പരലോകത്തെത്തിയ ഉടനെ തന്റെ ദിവ്യകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക. (1 സ്വർഗ്ഗ . 10 നന്മ . 1 ത്രി.)

ജപമാല സമർപ്പണം

മുഖ്യദൂതനായ വി. മിഖായേലേ, ദൈവദൂതന്മാരായ വി. ഗ്രബി യേലേ, വി. റപ്പായേലേ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹന്മാ രായ വി. പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർതോമ്മാ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടുകൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ…. അനുഗ്രഹിക്കണമേ
കര്‍ത്താവേ…. അനുഗ്രഹിക്കണമേ
മിശിഹായെ…. അനുഗ്രഹിക്കണമേ
മിശിഹായെ…. അനുഗ്രഹിക്കണമേ
കര്‍ത്താവേ…. അനുഗ്രഹിക്കണമേ
കര്‍ത്താവേ…. അനുഗ്രഹിക്കണമേ
മിശിഹായെ…. ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായെ….ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
(ഞങ്ങളെ അനുഗ്രഹിക്കണമേ)
പരിശുദ്ധാത്മാവായ ദൈവമേ
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഏകദൈവമായ പരിശുദ്ധത്രിത്വമേ
(ഞങ്ങളെ അനുഗ്രഹിക്കണമേ)


പരിശുദ്ധ മറിയമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

മിശിഹായുടെ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ദൈവവരപ്രസാദത്തിന്‍റെ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ഏറ്റം നിര്‍മ്മലയായ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

അത്യന്തവിരക്തയായ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

കളങ്കമറ്റ കന്യകയായ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

അത്ഭുതത്തിന് വിഷയമായ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സദുപദേശത്തിന്‍റെ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സ്രഷ്ടാവിന്‍റെ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

രക്ഷകന്‍റെ മാതാവേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ഏറ്റം വിവേകമതിയായ കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സ്തുതിക്കു യോഗ്യയായ കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

മഹാ വല്ലഭയായ കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

കനിവുള്ള കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ഏറ്റം വിശ്വസ്തയായ കന്യകേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

നീതിയുടെ ദര്‍പ്പണമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ആത്മജ്ഞാനപൂരിത പാത്രമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ബഹുമാനത്തിന്‍റെ പാത്രമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ദാവീദിന്‍റെ കോട്ടയേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സ്വര്‍ണാലയമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

വാഗ്ദാനത്തിന്‍റെ പെടകമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സ്വര്‍ഗത്തിന്‍റെ വാതിലേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ഉഷ:കാല നക്ഷത്രമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

രോഗികളുടെ ആരോഗ്യമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

പാപികളുടെ സങ്കേതമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

പീഡിതരുടെ ആശ്വാസമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ക്രിസ്ത്യാനികളുടെ സഹായമേ
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

മാലാഖമാരുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ദീര്‍ഘ ദര്‍ശികളുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

ശ്ലീഹന്മാരുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

വേദസാക്ഷികളുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

കന്യകളുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സകല വിശുദ്ധരുടേയും രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

അമലോത്ഭാവയായ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സ്വര്‍ഗ്ഗാരോപിത രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

പരിശുദ്ധ ജപമാലയുടെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)

സമാധാനത്തിന്‍റെ രാജ്ഞി
…(ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ)


ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടേ 
കര്‍ത്താവേ.. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ 
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടേ
കര്‍ത്താവേ… ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ 
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടേ
കര്‍ത്താവേ… ഞങ്ങളെ അനുഗ്രഹിക്കണമേ !


സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,
ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ,
ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,
സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

+ പ്രാര്‍ത്ഥിക്കാം +

കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിട ക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കൺ പാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽനിന്നു രക്ഷിച്ചുകൊള്ളണമേ, ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരണമേ.

ആമ്മേൻ.  പരിശുദ്ധ രാജ്ഞീ…… (ശേഷവും)

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ ആദിയിൽ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷകളാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷപ്പെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരണമേ. ആമ്മേൻ.