Pada Poruthanam Lyrics in Malayalam
പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
സേതു ബന്ധിച്ച് കടൽ കടന്ന്
തങ്ക ലങ്കയിൽ ദൂരെ പടക്കുഴിയിൽ
സേനാപതി സൂര്യസൂനു വന്നു
രാമചന്ദ്രന്റെ ആ തിരുസന്നിധിയിൽ
എന്തിനും ഏതിനും രക്തം കൊടുക്കുവാൻ
സുഗ്രീവന്റെ പട കൂടെയുണ്ട്
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
യുദ്ധദിനത്തിനു മൂന്നാം ദിനം
പങ്കതികണ്ഠനു യുദ്ധത്തിനൊത്ത ദിനം
ആരെവിടെ സ്വർണ്ണ തേരൊരുക്ക്
എന്റെ കൈലാസനാഥന്റെ വാളെടുക്ക്
ലങ്കയ്ക്കു നാഥനാം രാവണന്
ഈ വിധം ഇന്ന് പടപുറപ്പാടു വേണം
വിളിച്ചിറക്കണം കളി തുടരണം
അഭി പുലരിനോടണം നരനായകന്റെ
സീത എന്നോടു ചേരണം
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
നീലശൈലം ദൂരെ മാറി നിൽക്കും
പത്തുകണ്ഠന്റെ നെഞ്ചിലൊളിപരക്കും
ശംഖു കടഞ്ഞ കഴുത്തഴകും
എന്തും കൊത്തി പറിക്കും മിഴിഴകും
രാവണഭാവങ്ങൾ വർണിക്കാനൊക്കുമോ
നാരായണാ പാടു നാരദന്
ഞാൻ രാവണൻ ഒരു രാക്ഷസൻ
ശ്രീലങ്കനായകൻ, ഇനി നോക്കി നിന്നു കാണു
ഇടിമിന്നലോടെ ഞാൻ
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
മർത്ത്യഞ്ചര പട ആർത്തു നിന്നു
കൊമ്പ് കൊർത്തു തടുക്കുവാൻ മുട്ടി നിന്നു
കൊമ്പു കുഴൽഭരി കേട്ടു ഞെട്ടി
എട്ടു ദിക്കുകൾ ആ ക്ഷണം കാത് പൊത്തി
ആലവട്ടം വെള്ളിചാമരം വീശുവാൻ
താളത്തിൽ അന്നേരം ആയിരങ്ങൾ
വെള്ളകുതിരകൾ മുത്തുക്കുട നിര
പുത്തൻ രാജപ്രൗഢിയിൽ
മണിമാല മാറിൽ ചാർത്തി
രാജേന്ദ്രൻ രാവണന്
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
ചാപങ്ങൾ പത്തു കരങ്ങളിലും
ജഖും വെള്ളിപരശുവും ഒന്നുസൊല്ലം
മുത്തുകിരീടത്തിൽ ഇന്ദ്രനീലം
ഇത് ആയുധജാലത്തിൻ യുദ്ധഭാവം
കൺക്കെട്ട് കൊണ്ടെട്ട് ഈരെട്ട് ദിക്കുകൾ
കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ
ഇതു സമരമാ, ഇനി മരണമാ
നാം പൊരുതി നേടണം,
കപി വാൽ ചുരുട്ടി വീഴെ
ശ്രീരാമൻ കരയണം
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
യുദ്ധക്കളത്തിൻ മറുകരയിൽ
സൗമ്യനാകും വിഭീഷണൻ ഒന്നുചെന്ന്
മാനവേന്ദ്രാ രാമാ സീതാപത്ത്
ദൂരെ പൂരിപ്പരപുവെന്നുവാകെ
രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു
ഇന്ന് നാം തെല്ലും ഭയപ്പെടണം
കുലം മുടിക്കുവാൻ വരുമരജൻ
തനി നീചഭാവമാ,
ഇനി കാര്യകാര്യമോടെ
ശ്രദ്ധിച്ചു നിൽക്കണം
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
സിംഹധ്വജം പിടിപ്പിച്ച തേരിൽ
അതിൽ വർണ്ണനയ്ക്കപ്പുറം ഇന്ദ്രജിത്ത്
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്ത്
അമ്മ മണ്ഡോദരിക്കിവൻ പൊന്നും മുത്ത്
ലോകങ്ങളിൽ ഏഴിലും നാഴിക കൊണ്ട്
ഇവൻ ബന്ധിച്ച് നിൽക്കുവാൻ ഇന്ദ്രജിത്ത്
ഞൊടിയിടയിലും അനുനിമിഷവും
അവൻ ആഞ്ഞടിച്ചിടും
സംഹാരരുപപുരവും
ഇന്ന് കടലെടുത്തിടും
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
തൊട്ടടുത്തേക്കു മിഴി അയയ്ക്കൂ
മേരുപർവ്വതം പോലെ വരുനൊരുത്തൻ
രാവണപുത്രനെ ആരറിയും
അതികായൻ വരുന്നു പട പൊടിക്കാൻ
ഒറ്റയ്ക്ക് നിന്ന് ഇവനെ തുരത്തുവാൻ
ഇന്നും ഈ മണ്ണിലിന്നാരുമില്ല
നരപങ്കജം, കഥറിയണം, അതിനൊത്തു
നിങ്ങണം, അതികായകാലം
ഇവിടെ തലയറ്റു വീഴണം
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
പത്മരഥത്തിൻ പുറത്തൊരുവൻ
മഹോദരൻ എന്ന കറുത്ത വീരൻ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ
തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ
എന്നാൽ ത്രിശൂലം ഏന്തി കൊണ്ട്
ഓടി വരുന്നവൻ ത്രിശ്ശിരസ്സാണെന്നും
ഓർമ്മ വേണം
ഒരു നീതിയും ഒരു ധർമ്മവും വില പോവില്ലിനി
ഇവർ ഒത്തു ചേർന്നു നിന്നാൽ
കര ദൂരെയാണിനി
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
അപ്രകാരം യുദ്ധതന്ത്രങ്ങളിൽ
ശ്രീരാമൻ മുഴുകുന്ന വേളകളിൽ
ഗോപുരദ്വാരത്തിൽ പങ്കതികണ്ഠൻ
തന്റെ ആജ്ഞ കൊടുത്തതാ നീലശൈലൻ
ഗോപുദ്വാരങ്ങൾ കാക്കുക വീരരെ
രാമനോടൊറ്റയ്ക്കു ഞാൻ പൊരുതാം
അതു പറയവേ തേരുരുളവേ
ആർത്താഞ്ഞടിക്കവേ,
കപി പടയിലെടുത്ത തിരകൾ തൻ
നെയ്തെടുക്കവേ
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
അട്ടഹസിച്ചവൻ ആഞ്ഞടിച്
കണ്ട് ലക്ഷമണനോ തന്റെ വില്ലെടുത്ത്
നാഥൻ തടഞ്ഞതാ രാഘവനും
ഉണ്ണി സാഹസം ചെയ്യരുത് ഇന്നുമുന്നെ
ചന്ദ്രഹാസം ദൈവദത്തമാണെന്ന് ഓർക്കണം
ഒക്കുകയിലടാ നേരിടുവാൻ
ആ ഞൊടിയിടെ ശ്രീ മാരുതി
കോപിച്ചു ആ ക്ഷണം
ദശമുഖന്റെ ചലനം തടുക്കാൻ
തേർത്തട്ടിലെറുവാൻ
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
തന്റെ വലംകൈ കൊണ്ടിടിച്ച്
പങ്കതികണ്ഠന്റെ ശ്വാസഗതി പിഴച്ച്
ഇപ്രകാരത്തിൽ വിറങ്ങലിച്ച്
നിൽക്കെ രാവണൻ മാരുതിയെ തൊഴിച്ച്
താണ്ഡനമേറ്റൊരു ദണ്ഡനയോടിതാ
മാരുതി താഴെ നിലത്തു വീണു
ഇതിനാൽ പക കലിത്തുള്ളിയ
ശ്രീപാപതാത്മജൻ രാവണ
ശിരസ്സങ്ങേറി ഒരു ചടുലനൃത്തമായി
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
കോപം മുഴുത്തൊരു രാവണനോ
ക്ഷണം ഞാണിലാദേത്തി ശരമെടുത്തു
താപം ജ്വലിക്കുന്ന ബാണമല്ലോ
കണ്ട് ലക്ഷമണൻ ഓടി അടുത്തുവല്ലോ
ദിവ്യമാം അസ്ത്രം കൊടുത്തയച്ചും
കൊണ്ട് മാരുതിക്ക് പ്രാണരക്ഷ നൽകാൻ
സൗന്നിധി സുമിതാത്മജൻ രഘുനന്ദനപ്രിയൻ
നേരിട്ട് നിന്ന് ആ രംഗം കാണേണ്ട കാഴ്ചയായി
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
ശ്രീ ഹനുമനൊരു രക്ഷനൽകി
തന്റെ രോക്ഷം പുകയും ശരമെടുത്ത്
രാക്ഷസരാജന്റെ നേർക്കടുത്ത്
ക്ഷണം പോരിന്ന് രണ്ടുപേർ മൽസരിച്ചു
രാക്ഷസരാജന്റെ വില്ലുമുറിച്ചിട്ടും ലക്ഷ്മണനോ ശരമാരികളാ
ഞൊടിയിടകളിൽ കൊടിയിളകവേ
ആകാശം ഇരുളിലായ്
വില്ലൂന്നിനിൽക്കയരികെ
ആപത്തു നിൽക്കവേ
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
പണ്ടുമയങ്കോടുത്തുള്ള വേല്
ദശ ഖണ്ഡനത്തിന്നൊരു കൈക്കരുത്ത്
ലക്ഷ്മണമാറിനെ ലക്ഷ്യം വിട്ട്
ഇന്നു ചാട്ടിയ വേലിതാ നെഞ്ചകത്ത്
താണ്ടിക്കൊണ്ടാക്ഷണം ലക്ഷ്മണനിങ്ങനെ
ശ്രീരാമചന്ദ്രനോ ഓടിവന്നു
കണ്ണീരുമായി രഘുനന്ദനൻ വേലൂരിരാഘവൻ
പ്രതികാര ചിന്തയോടെ
വില്ലൂന്നി രാഘവൻ
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
മാരുതി ആക്ഷണം ഓടിവന്ന്
ശ്രീ രാമനെ തോളിലങ്ങേറ്റി നിന്നു
രാവണനു നേരെ നിന്നെടുത്തു ശ്രീ രാമൻ വെല്ലുവിളിച്ചടുത്തു
ഇന്നരനാഴികകൊണ്ടു നിൻ ചേതന
എണ്ണിയെടുക്കും ശ്രീ രാമൻ
ശരമാരിയായി ഇരവീഴുവാൻ പൊരുതുന്നു
രണ്ടുപേർ ശ്രീ രാമരോക്ഷമേറി കൊടുത്തു നിൽക്കുവാൻ
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
ധർമ്മം വിയർത്ത് പടപൊരുതി
പംക്തിഖണ്ഡന്റെ തേര് തകർന്നുപോയി
വില്ലുംതുണീരവും ഊർന്നുപോയ്
ലങ്ക നാഥന്റെ ശൂരത കാറ്റിലാടി
നട്ടം തിരിഞ്ഞവൻ നിൽക്കുന്ന നേരത്തു
വെട്ടം കൊടുത്തത് ശ്രീരാമൻ
പരാക്രമി പെൺമോഹിനി
അരുതാത്തതല്ലേടാ
നീ ചെന്നുകൊണ്ടുവാട
നിൻ ദിവ്യായുധം
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
{ പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ
ഇനി നടനമാടണം }
~~~~End~~~







