Thumbi Vaa Lyrics from Olangal(1982). Malayalam old film song Thumbi Vaa Thumbakudathin sung by S Janaki, music composed by Ilayaraja, and lyrics written by ONV Kuruppu.

    Thumbi Vaa Lyrics in Malayalam

    തുമ്പീ വാ തുമ്പക്കുടത്തിൻ‌
    തുഞ്ചത്തായ് ഊഞ്ഞാലിടാം‌ –{2}
    ആകാശപ്പൊന്നാലിന്നിലകളെ
    ആയത്തിൽ തൊട്ടേ വരാം‌ –{2}

    തുമ്പീ വാ തുമ്പക്കുടത്തിൻ‌
    തുഞ്ചത്തായ് ഊഞ്ഞാലിടാം‌ –{2}

    മന്ത്രത്താൽ പായുന്ന കുതിരയെ
    മാണിക്യ കയ്യാൽ‌ തൊടാം‌ –{2}
    ഗന്ധർവ്വൻ‌ പാടുന്ന മതിലക
    മന്ദാരം‌ പൂവിട്ട തണലിൽ –{2}

    ഊഞ്ഞാലേ പാടാമോ…
    ഊഞ്ഞാലേ പാടാമോ…
    മാനത്തു മാമന്റെ തളികയിൽ
    മാമുണ്ണാൻ പോകാമൊ നമുക്കിനി

    തുമ്പീ വാ തുമ്പക്കുടത്തിൻ‌
    തുഞ്ചത്തായ് ഊഞ്ഞാലിടാം‌ –{2}

    പണ്ടത്തെ പാട്ടിന്റെ വരികള്
    ചുണ്ടത്ത് തേൻ‌തുള്ളിയായ് –{2}
    കൽക്കണ്ട കുന്നിന്റെ മുകളില്
    കാക്കാച്ചി മേയുന്ന തണലിൽ –{2}

    ഊഞ്ഞാലേ പാടിപ്പോയ്…
    ഊഞ്ഞാലേ പാടിപ്പോയ്…
    ആക്കയ്യിൽ ഈക്കയ്യിലൊരുപിടി
    കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ

    തുമ്പീ വാ തുമ്പക്കുടത്തിൻ‌
    തുഞ്ചത്തായ് ഊഞ്ഞാലിടാം‌
    ആകാശപ്പൊന്നാലിന്നിലകളെ
    ആയത്തിൽ തൊട്ടേ വരാം‌

    Thumbi Vaa Lyrics in English

    Song Credits:
    Movie : Olangal
    Music : Ilayaraja
    Lyrics : ONV Kuruppu
    Singer : S Janaki

    Thumbi Vaa Thumbakudathin
    Thunjathaayi Oonjaalidaam (2)
    Aakaasha Ponnaallin Ilakale
    Aayathil Thotte Varaam (2)

    Thumbi Vaa Thumbakudathin
    Thunjathaayi Oonjaalidaam (2)

    Manthrathaal Paayunna Kuthiraye
    Maanikya Kayyaal Thodaam(2)
    Gandharvan Paadunna Mathilakam
    Mandaaram Poovitta Thanalil(2)

    Oonjaale Paadaamo…
    Oonjaale Paadaamo…
    Maanathe Maamante Thalikayil
    Maamunnaan Pokaamo Namukkini?

    Thumbi Vaa Thumbakudathin
    Thunjathaayi Oonjaalidaam (2)

    Pandathe Paattinte Varikalu
    Chundathu Then Thulliyaayi(2)
    Kalkkanda Kunninte Mukalilu
    Kaakkchi Meyunna Thanalil(2)

    Oonjaale Paadaamo…
    Oonjaale Paadaamo…
    Aa Kayyil Ee Kayyil Oru Pidi
    Kaiykkatha Nellikka Manitharu

    Thumbi Vaa Thumbakudathin
    Thunjathaayi Oonjaalidaam
    Aakaasha Ponnaallin Ilakale
    Aayathil Thotte Varaam

    Share.